HOME
DETAILS

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനം; മൂന്ന് പേര്‍ അറസ്റ്റില്‍

  
backup
June 28 2019 | 18:06 PM

%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b1%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 


മുംബൈ: മുംബൈയില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ടാക്‌സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. താനെയിലെ ദിവാ ഏരിയയില്‍ 25 കാരനായ ഫൈസല്‍ ഉസ്മാന്‍ ഖാന്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെ താനെയില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. സംഭവത്തെകുറിച്ച് ഫൈസല്‍ പറയുന്നത് ഇങ്ങനെ: മാനവ് കല്യാണ്‍ ആശുപത്രിയില്‍നിന്ന് മൂന്നുപേരെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കാര്‍ പെട്ടെന്ന് ബ്രേക്ക് ഡൗണ്‍ ആയി.
പാര്‍ക്കിങ് ലൈറ്റ് ഇട്ട ശേഷം റോഡരികില്‍ നിര്‍ത്തി തകരാര്‍ പരിശോധിക്കുകയായിരുന്നു. കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം അക്രമിച്ചത്. എന്തിനാണ് വണ്ടി നടുറോട്ടില്‍ നിര്‍ത്തിയതെന്ന് ചോദിച്ച് തട്ടിക്കയറുകയായിരുന്നു.


കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും വണ്ടിയില്‍നിന്ന് പുറത്തിറക്കി മര്‍ദിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഇടപെടാന്‍ തുടങ്ങിയെങ്കിലും അവരെയും ഭീഷണിപ്പെടുത്തി. മുസ്‌ലിമാണെന്ന് തിരിച്ചറിഞ്ഞതോടെ 'ജയ് ശ്രീറാം' എന്ന് വിളിക്കണമെന്നാവശ്യപ്പെട്ടു.
മര്‍ദനത്തില്‍ വേദന തോന്നിയപ്പോള്‍ യാ അല്ലാഹ് എന്ന് നിലവിളിച്ചതോടെ, ജയ് ശ്രീറാം വിളിക്കൂവെന്നു പറഞ്ഞ് മര്‍ദനം ശക്തമാക്കുകയായിരുന്നു. ജയ് ശ്രീറാം പറഞ്ഞാലേ പോകാന്‍ അനുവദിക്കൂവെന്നും അക്രമികള്‍ ശഠിച്ചു.


ഈ സമയം പൊലിസിനെ വിളിക്കാന്‍ ശ്രമിച്ച ടാക്‌സി യാത്രക്കാരില്‍ ഒരാളുടെ ഫോണ്‍ അക്രമികള്‍ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിച്ചു. എന്റെ ഫോണും അവര്‍ കൊണ്ടുപോയെന്നും ഫൈസല്‍ പറഞ്ഞു. അക്രമികള്‍ പോയ ശേഷമാണ് ഫൈസല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
മര്‍ദനമേറ്റതായും ഫോണ്‍ കളവുപോയതായും മാത്രമാണ് ഫൈസല്‍ തിങ്കളാഴ്ച പൊലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. അക്രമികളെ കുറിച്ചുള്ള ഭീതിയായിരുന്നു എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ മടിച്ചത്. പിന്നീട് മുതിര്‍ന്ന പൊലിസ് ഓഫിസര്‍മാരുടെ ചോദ്യം ചെയ്യലിലാണ് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.


സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അക്രമികള്‍ക്കെതിരേ മതവികാരം വ്രണപ്പെടുത്തല്‍, പിടിച്ചുപറി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago