നടിയെ അക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലിസ് : വിധി പറയുന്നത് 24 ലേക്ക് മാറ്റി
കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലിസ് കോ ടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹരജിയെ എതിര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ അനില്‍കമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രദീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടി.
പ്രദീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സംബന്ധിച്ച് ജില്ലാ കോടതിയില്‍ ഇന്നലെ ഉച്ചയോടെ വാദം നടന്നു. തുടര്‍ന്ന് ജാമ്യ അപേക്ഷയില്‍ വിധി പറയുന്നത് കോടതി നവംബര്‍ 24 ലേക്ക് മാറ്റി.
കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം പ്രദീപ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായിരുന്നു. ഹൊസ്ദുര്‍ഗ് സി.ഐ ഓഫിസില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തിലാണ് പ്രദീപിനെ ബേക്കല്‍ സി.ഐ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാല്‍ തനിക്കെതിരായ പരാതി പ്രദീപ് നിഷേധിക്കുകയായിരുന്നു. പരാതിക്കാരനായ കോട്ടിക്കുളം സ്വദേശി വിപിന്‍ലാലിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിപിന്‍ലാലിന്റെ ബന്ധുവിനെ കാണാന്‍ താന്‍ കാസര്‍കോട്ടെ ജില്ലറിയില്‍ പോയത് സ്വര്‍ണവാച്ച് വാങ്ങാനാണെന്നുമ ാണ് പ്രദീപ് പൊലി സിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ പ്രദീപ് ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."