എന്ജിനീയറില്ലാതെ കാസര്‍കോട് നഗരസഭ
കാസര്‍കോട്: നഗരസഭയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ട മുനിസിപ്പല്‍ എന്‍ജിനീയറുടെ കസേര ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നഗരസഭ പരിധിയില്‍ നടക്കുന്ന റോഡ് നിര്‍മാണവും നവീകരണവും അടക്കമുള്ള നിര്‍മാണ പ്രവൃത്തികളെ ഇത് ബാധിച്ചിട്ടുണ്ട്.
ഓഫിസ് പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന സുപ്രണ്ട്, രണ്ട് വിതം സീനിയര്‍ ക്ലര്‍ക്ക്, എല്‍.ഡി ക്ലര്‍ക്ക്, മൂന്ന് ഡ്രൈവര്‍മാര്‍, ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ എന്നീ തസ്തികകളും ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്.
കൂടാതെ ജൂണ്‍ മാസത്തോടെ ഒരു സീനിയര്‍ ക്ലര്‍ക്കും, റവന്യൂ ഓഫിസറും വിരമിക്കുന്നതോടെ ഇപ്പോഴുള്ള സ്ഥിതി കൂടുതല്‍ വഷളാവും. വിവിധ പദ്ധതികളുടെ മേല്‍ അഴിമതിയാരോപണം നിലനില്‍ക്കുന്ന നഗരസഭയില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങളും സാമുഹ്യ പദ്ധതികളും താളം തെറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."