അഹ്വാസ് പരേഡ് ആക്രമണം: യു.എസിനെയും ഗള്‍ഫ് രാജ്യങ്ങളെയും കുറ്റപ്പെടുത്തി ഇറാന്
തെഹ്റാന്: അഹ്വാസില് സൈനിക പരേഡിനു നേരെയുണ്ടായ ആക്രമണത്തില്‍ യു.എസിനെയും അറബ് സഖ്യത്തേയും കുറ്റപ്പെടുത്തി ഇറാന്. 29 പേരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ അഹ്വാസിയ എന്ന സായുധം സംഘം ഏറ്റെടുത്തതിനു പിന്നാലെയാണ് ഇറാന്റെ ആരോപണം.
കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഹസന് റൂഹാനി പ്രഖ്യാപിച്ചു. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയാണ് ആക്രമണത്തെ യു.എസുമായും അറബ് രാജ്യങ്ങളുമായും ബന്ധിപ്പിച്ചത്.
ഞങ്ങളുടെ രാജ്യത്ത് അസുരക്ഷിതത്വം ഉണ്ടാക്കാനാണ് ഈ രാജ്യങ്ങളുടെ ശ്രമമെന്നും ആയത്തുല്ല ഖമേനി പറഞ്ഞു.
മേഖലയില്‍ തീവ്രവാദ സ്പോണ്‍സര്‍മാരാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് ഇറാനിയന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. അവരുടെ യു.എസ് മാസ്റ്റേര്‍സും ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞു.
1980-88 ഇറാഖുമായി നടന്ന യുദ്ധത്തിന്റെ ഓര്‍മ്മ ദിനത്തില്‍ പരേഡ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തെക്കുകിഴക്കന്‍ ഇറാനിയന്‍ നഗരമായ അഹ്വാസിലായിരുന്നു ഈ സംഭവം. ഇതേസമയത്ത് തലസ്ഥാന നഗരിയായ തെഹ്റാനില്‍ ഹസന് റൂഹാനി മറ്റൊരു പരേഡ് വീക്ഷിക്കുകയായിരുന്നു.
സൈനിക വേഷം ധരിച്ചെത്തിയ നാലു പേര് പരേഡിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരേഡില്‍ പങ്കെടുത്തു സൈനികരും കാണാന്‍ നിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാധാരണക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പരേഡ് കാണാന്‍ വന്ന കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരിലുണ്ട്.
ആക്രമണം പദ്ധതിയിട്ടതും പരിശീലനം നല്കിയതും രണ്ട് ഗള്‍ഫ് രാജ്യങ്ങളിലാണെന്ന് ഇറാനിയന്‍ സൈനി വക്താവ് അബുല്‍ഫസല്‍ ഷെക്കാര്‍ച്ചി പറഞ്ഞു. അവര്‍ ഐ.എസില്‍ നിന്നല്ല. പക്ഷെ, അവര്‍ അമേരിക്കയുമായും ഇസ്റാഈല്‍ ചാരസംഘടനയായ മൊസാദുമായും ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."