തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും എന്നാല്‍ സര്‍ക്കാരുണ്ടാക്കുന്നത് ബി.ജെ.പി: കെജ്രിവാള്
ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ടു ചെയ്യുന്നു എന്നത് തന്നെ വിചിത്രമാണ്. പക്ഷേ അത് ആ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായകമാകുകയും ചെയ്യുമെന്നും കെജ് രിവാള്പറഞ്ഞു.
കോണ്‍ഗ്രസിന്റെ തകര്‍ച്ച ക്രമേണയാണെന്നും ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ബദലായി രാഷ്ട്രീയകക്ഷിക്ക് രൂപം കൊടുക്കണമെന്നും കെജ് രിവാള്‍ പറഞ്ഞു.
ഡല്‍ഹിയ്ക്ക് പുറത്ത് ശക്തമായ സ്വാധീനം ഇല്ലെങ്കിലും പഞ്ചാബിലെ നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളില്‍ ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി ഉള്‍പ്പെടുന്നു. ആം ആദ്മിയുടെ മാറ്റം വരുത്താനുള്ള കഴിവ് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രതീക്ഷയ്ക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."