അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: ലോക പായ്‌വഞ്ചി സഞ്ചാരത്തിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫ്രഞ്ചിന്റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസാണ് രക്ഷപ്പെടുത്തുക.
നേരത്തെ, ഇന്ത്യന്‍ നാവികസേനയുടെ വിമാനം പായ്‌വഞ്ചി കണ്ടെത്തിയിരുന്നു. പി.- 8 ഐ വിമാനമാണ് ഇതു കണ്ടെത്തിയത്. വിമാനത്തില്‍ നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്ന് ആരംഭിച്ച മത്സരത്തിന്റെ 83-ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയ്ക്ക് അടുത്തായാണ് അഭിലാഷിന്റെ 'തുരീയ' പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. ഇത്രയും ദിവസത്തിനുള്ളില്‍ 19,446 കിലോമീറ്റര്‍ സഞ്ചരിച്ച അഭിലാഷ് ടോമി മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കേയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."