കിലയുടെ പുതിയ പരിശീലന കേന്ദ്രം: ഏകദിന സെമിനാര്‍
തളിപ്പറമ്പ് : കിലയുടെ പുതിയ പരിശീലന കേന്ദ്രത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കാന്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ലോകത്ത് ഇത്തരത്തിലൊന്ന് ഇവിടെ മാത്രം എന്ന രീതിയിലായിരിക്കണം മലബാര്‍ മേഖലയിലെ ഏക പരിശീലന കേന്ദ്രത്തെ വാര്‍ത്തെടുക്കേണ്ടതെന്ന് മാസ്റ്റര്‍പ്ലാന്‍ ശില്പശാല അഭിപ്രായപ്പെട്ടു.
1952 ല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രകൃതി സൗഹൃദ രീതിയിലുള്ള കെട്ടിടങ്ങളായിരിക്കും നിര്‍മിക്കുക. ശാസ്ത്രസാങ്കേതിക വിദ്യയുടെ എല്ലാ മേഖലകളേയും ഉപയോഗപ്പെടുത്തി ഏറ്റവും ആധുനികമായ പരിശീലന സംവിധാനമായിരിക്കും ഏര്‍പ്പെടുത്തുക. മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചുകൊണ്ട് മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സംസാരിച്ചു.
ഇ.ടി.സിയെ കിലയുടെ അന്താരാഷ്ട്രനിലവാരത്തിലുള്ള പരിശീലന കേന്ദ്രമായി മാറ്റാനുള്ള മാസ്റ്റര്‍പ്ലാന്‍ ശില്പശാല ജയിംസ്മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ.ഷാജഹാന് അധ്യക്ഷനായി. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം വിദഗ്ദ്ധസമിതി അംഗം ഡോ.പി.പി. ബാലന് ആമുഖ പ്രഭാഷണം നടത്തി. കില ഫാക്കല്‍റ്റി കെ.വി. ഗോവിന്ദന്, വി.എസ്. സന്തോഷ്കുമാര്‍, വി.എന്‍. ജിതേന്ദ്രന്, ഡോ.സണ്ണി ജോര്‍ജ് എന്നിവര്‍ മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്, ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു, ടി.ജനാര്ദ്ദനന്, എം.ഹുസൈന്, കെ.എം.ശശിധരന് സംസാരിച്ചു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും തദ്ദേശ ഭരണ പ്രതിനിധികളും ശില്‍പ്പശാലയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."