HOME
DETAILS

ഹരിത കേരളം പദ്ധതി: മഴവീടിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു

  
backup
May 20 2017 | 22:05 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%b4%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf


തളിപ്പറമ്പ്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആന്തൂര്‍ നഗരസഭ സമഗ്ര ജലസംരക്ഷണ പരിപാടിയായ മഴവീടിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കുളങ്ങള്‍, തോടുകള്‍, കിണറുകള്‍ എന്നിവയിലെ ജലലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി  നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ വീടുകളിലും കിണര്‍ റീചാര്‍ജ്ജ് സമവിധാനം അല്ലെങ്കില്‍ മഴക്കുഴി, ആവശ്യമായ ഇടങ്ങളില്‍ തടയണ നിര്‍മാണം, കോണ്ടൂര്‍ ബണ്ടുകളുടെ നിര്‍മാണം, കുളങ്ങളുടെയും  കിണറുകളുടെയും നവീകരണം വിപുലമായ ജലബോധവല്‍ക്കരണ ക്യംപയിന്‍ എന്നിവയാണ് മഴവീടിന്റെ ഭാഗമായി നടത്തുന്നത്. ക്യാംപയിനില്‍ അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചു കൊണ്ട് ധര്‍മ്മശാല മുതല്‍ ബക്കളം വരെ മാരത്തോണ്‍ സംഘടിപ്പിക്കും.
കെ.എ.പി കമാണ്ടന്റെ് കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ മാരത്തോണ്‍ ഫ്‌ളാഗോഫ് ചെയ്യും. ബൈക്ക് റാലി, ഭവന സന്ദര്‍ശനം, പോസ്റ്റര്‍, സ്റ്റിക്കര്‍ പ്രചരണം, നൂറ് ജല സംരക്ഷണ സദസുകള്‍, നവ മാധ്യമങ്ങള്‍ ഉപയോഗിച്ചുളള പ്രചരണം എന്നിവയും നടത്തും. നഗരസഭയിലെ മുഴുവന്‍ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരെയും കുടംബശ്രീ പ്രവര്‍ത്തകരെയും യുവജന സംഘടനകളെയും പങ്കാളികളാക്കി കൊണ്ടുളള പ്രചരണ പരിപാടികളാണ് നടത്തുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
മഴക്കുഴി നിര്‍മാണത്തിന്റെ നഗരസഭാതല ഉദ്ഘാടനം ഇന്ന് ആന്തൂര്‍ നഗരസഭ ഓഫിസ് പരിസരത്ത് ജയിംസ് മാത്യു എം.എല്‍.എ നിര്‍വഹിക്കും.
എന്‍.കെ ദിനേശന്‍, പി.പുരുഷോത്തമന്‍, എം.വി സൂരജ്, പി.വി മധുസൂതനന്‍, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. മഴ വീടിന്റെ ലോഗോ പ്രകാശനവും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago
No Image

ചില്ലറക്കാരല്ല ഹിസ്ബുല്ല;  ഇനിയുമൊരു യുദ്ധം താങ്ങുമോ ഇസ്‌റാഈലിന്? ഈ യുദ്ധം സയണിസ്റ്റ് രാജ്യത്തിന്റെ അന്തിമ നാശത്തിനോ

International
  •  3 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago