കര്‍ണാടകയില്‍ ഗോവധം നിരോധിക്കുമെന്ന് ബി.ജെ.പി നേതാവ്
ബംഗളൂരു: കര്‍ണാടകയില്‍ അടുത്തുതന്നെ ഗോവധ നിരോധനം നടപ്പാക്കുമെന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി. പാര്‍ട്ടിയുടെ മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായ സി.ടി രവി, തമിഴ്നാട്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി സംസ്ഥാനത്തു വലിയതോതില്‍ വര്‍ഗീയ ധ്രുവീരകരണത്തിനു ലക്ഷ്യമിടുന്നുവെന്നു നേരത്തേതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കര്‍ണാടകയില്‍ ഗോവധ നിരോധനമെന്ന സ്വപ്നം അടുത്തുതന്നെ പൂവണിയുമെന്നാണ് മുന്‍ മന്ത്രികൂടിയായ സി.ടി രവി ഇന്നലെ വ്യക്തമാക്കിയത്. അടുത്തു ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍തന്നെ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് കാറ്റില്‍ ബില്‍ മന്ത്രിസഭ അംഗീകരിച്ചതായും പറഞ്ഞ അദ്ദേഹം, ഈ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും വ്യക്തമാക്കി. നേരത്തെ, 'ലൗ ജിഹാദി'നെതിരേ കര്‍ണാടകയില്‍ നിയമം കൊണ്ടുവരുമെന്ന് ആദ്യം വ്യക്തമാക്കിയതും സി.ടി രവിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."