HOME
DETAILS
MAL
യമൻ ഹൂതികൾ ദുരിതാശ്വാസ വസ്‌തുക്കൾ കൊള്ളയടിക്കുന്നതായി കിങ് സൽമാൻ റിലീഫ് സെന്റർ
backup
September 23 2018 | 15:09 PM
റിയാദ്: യമനിലേക്ക് ദുരിതാശ്വാസത്തിനായി സഊദിയടക്കം വിവിധ രാജ്യങ്ങൾ അയക്കുന്ന ദുരിതാശ്വാസ വസ്‌തുക്കൾ ഹൂതികൾ കൊള്ളയടിക്കുന്നതായി റിലീഫ് സംഘം വെളിപ്പെടുത്തി. സഖ്യ രാജ്യങ്ങൾ ഹുദൈദയിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനു വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുന്നത്തിടെ കിംഗ് സൽമാൻ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർ വൈസർ ജനറൽ ഡോ: അബ്ദുല്ല അൽ റബീഅയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എങ്കിലും യമനിലെ ഭൂരിഭാഗം മേഖലകളിലും റിലീഫ് വസ്തുക്കൾ എത്തിക്കുന്നതിൽ കിംഗ് സൽമാൻ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
ഹൂതി മലീഷികൾ തങ്ങളുടെ സാധനങ്ങൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. യുദ്ധം തുടങ്ങിയ 2015 മുതൽ 2017 വരെയുള്ള രണ്ടു വര്ഷക്കാലത്തിനിടയിൽ മാത്രം ദുരിതാശ്വാസ വസ്‌തുക്കളുമായി എത്തിയ 65 കപ്പലുകളും 124 റിലീഫ് വാഹനങ്ങളും 625 ട്രാക്കുകളും ഹൂതികൾ കൊള്ളയടിക്കുകയും പിടിച്ചെടുക്കുകയും ചെയ്‌തു. രണ്ടു ലക്ഷം ടണ്ണിലേറെ വരുന്ന ഇന്ധനം വഹിച്ച 19 കപ്പലുകൾക്ക് അൽ ഹുദൈദ തുറമുഖത്ത് പ്രവേശിപ്പിക്കാൻ സഖ്യ സേന അനുമതി നൽകിയിരുന്നു. എന്നാൽ ഈ കപ്പലുകൾ 26 ദിവസമാണ് ഹൂതികൾ തടഞ്ഞു വെച്ചത്. അൽ ഹുദൈദയിൽ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് 17.6 ദശലക്ഷം ഡോളറിന്റെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനു പുറമെ ഒരു ലക്ഷം ഡോളറിന്റെ അടിയന്തിര റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരുക്കങ്ങളും നടന്നു വരുന്നുണ്ട്.
യമനിൽ സഊദി ഇതിനകം 1100 കോടി ഡോളർ സഹായമാണ് നൽകിയത്. സഖ്യ രാജ്യങ്ങൾ 1760 കോടി ഡോളർ മൂന്ന് വർഷത്തിനിടെ നൽകി. ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും അഭ്യര്ഥനകൾ മാനിച്ച് കോളറ നിർമ്മാർജ്ജനത്തിനു 66.7 കോടി ദശലക്ഷം ഡോളർ സഹായം നൽകിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ദുരന്ത മേഖലയിൽ ഹൂതികൾ വ്യാപകമായി കുഴുബോംബുകൾ പാകിയത് റിലീഫ് പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി യു എ ഇ വിദേശ കാര്യ സഹമന്ത്രി സുൽത്താൻ അൽ ശമറിശി പറഞ്ഞു. സഖ്യ സേന കമാൻഡറിന് കീഴിലെ സിവിൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്റ്റർ അബ്ദുല്ല അൽ ഹാബാബിയും വാർത്താ സമ്മേളനത്തിൽ പങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."