രണ്ടാഴ്ച മുമ്പ് കാണാതായ 16 കാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍: അമ്മയും കാമുകനും കസ്റ്റഡിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് നിന്നും 15 ദിവസം മുമ്പ് കാണാതായ പതിനാറുകാരിയുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി.
കാരന്തമല ആര്‍.സി പള്ളിക്കു സമീപത്തെ വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടത്തിയത്.
സംഭവത്തില്‍ അമ്മയേയും കാമുകനേയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ടാഴ്ചയിലധികമായി പെണ്‍കുട്ടിയെ കാണാനില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. മാതാവ് മഞ്ജു ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു.
പെൺകുട്ടി ആത്മഹത്യ ചെയ്തു എന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. അമ്മയെയും നെടുമങ്ങാട് സ്വദേശിയായ ഇവരുടെ സുഹൃത്ത് അനീഷിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
മരണപ്പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് ഈ മാസം 17ന് കുട്ടിയെയും അമ്മയെയും കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടത്. പതിനൊന്നാം തീയതി മുതൽ രണ്ട് പേരെയും കാണാനില്ലെന്നായിരുന്നു പരാതി. പെൺകുട്ടി കാമുകന്‍റെ കൂടെ ഒളിച്ചോടിയെന്നും ഇവരെ തിരഞ്ഞ് പോകുകയാണ്, പൊലീസിൽ പരാതിപ്പെടേണ്ട എന്നായിരുന്നു ഈ സ്ത്രീ കുട്ടിയുടെ അമ്മൂമ്മയോട് പറഞ്ഞിരുന്നത്. പിന്നീട് യാതൊരു വിവരവുമില്ലായതോടെയാണ് അമ്മൂമ്മ പൊലീസിൽ പരാതിപ്പെടുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീയുടെ ഫോൺ ലോക്കേഷൻ തമിഴ്നാട്ടിൽ നിന്ന് കിട്ടി. അനീഷും ഇവരുടെ കൂടെയുണ്ടായിരുന്നു. കുട്ടി എവിടെ എന്ന പൊലീസിന്‍റെ ചോദ്യത്തിന് ആദ്യം പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ നൽകിയ ഇവർ ഒടുവിൽ കുട്ടി മരിച്ചതായി സമ്മതിച്ചു. കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പറഞ്ഞ അമ്മയും ആൺ സുഹൃത്തും ഇത് നാട്ടുകാരറിഞ്ഞാൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ഭയന്നാണ് മൃതദേഹം കിണറ്റിൽ താഴ്ത്തിയതെന്നാണ് ഇപ്പോൾ പൊലീസിന് നൽകിയിരിക്കുന്ന് മൊഴി. ഇത് പൊലീസ് വിശ്വസിക്കുന്നില്ല.
39 കാരിയാണ് മാതാവ്. കാമുകന്‍ അനീഷിന് 27 വയസേ പ്രായമുള്ളൂ.
മൃതദേഹത്തിന് പത്തു ദിവസത്തെ പഴക്കമുണ്ട്. അമ്മയും മകളും വാടകക്ക് താമസിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്നും അവള്‍ ആരുടെയോ കൂടെ പോയതാണെന്നും അവളെ തേടി തിരുപ്പതിയിലേക്കു പോകുകയാണെന്നുമായിരുന്നു അമ്മ മഞ്ജുഷ പരിസരവാസികളോട് പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."