HOME
DETAILS
MAL
മൂത്ത മന്ത്രിപുത്രി മൂന്നാമങ്കത്തിന് ഇളയവര്‍ ഇക്കുറിയില്ല
backup
November 21 2020 | 02:11 AM
തൊടുപുഴ: മന്ത്രി പുത്രിമാരില്‍ മൂത്തയാള്‍ ഇക്കുറി മൂന്നാം അങ്കത്തിനിറങ്ങിയപ്പോള്‍ ഇളയവള്‍ മത്സരത്തിനില്ല.
വൈദ്യുതി മന്ത്രി എം.എം മണിയുടെ മൂത്തമകളും രാജാക്കാട് പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റുമായിരുന്ന സതി കുഞ്ഞുമോനാണ് രാജാക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വീണ്ടും അങ്കം കുറിക്കുന്നത്.
രാജാക്കാട് ടൗണ്‍ ഉള്‍പ്പെടുന്ന ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും തോട്ടം തൊഴിലാളിയുമായ അംബിക ഷാജിയാണ് എതിരാളി. സതി തുടര്‍ച്ചയായ മൂന്നാം തവണയാണ് മത്സരിക്കുന്നത്.
മന്ത്രി മണിയുടെ രണ്ടാമത്തെ മകള്‍ സുമ സുരേന്ദ്രന് ഇത്തവണ മത്സരത്തിനില്ല. ഇവരും രാജകുമാരിയില്‍ ഒരു തവണ അംഗവും പ്രസിഡന്റുമായിരുന്നു. സി.പി.എം ഇടുക്കി ജില്ലാ കമ്മറ്റിയംഗം വി.എ കുഞ്ഞുമോനാണ് സതിയുടെ ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."