'കേശവന് വധശ്രമം; ക്രൈംബ്രാഞ്ച് അന്വേഷിക്കണം'
മലപ്പുറം: എന്‍.സി.പി. സംസ്ഥാന കമ്മിറ്റിയംഗവും വള്ളിക്കുന്ന് പഞ്ചായത്ത് സര്‍വകക്ഷി കണ്‍വീനറുമായ മംഗലശ്ശേരി കേശവനെ ഇരുട്ടിന് മറവില്‍ പതിയിരുന്ന് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ പിടികൂടണമെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിപ്പിക്കണമെന്നുംഎന്.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്കല്‍ പൊലിസ് കാണിക്കുന്ന അലംഭാവവും വള്ളിക്കുന്ന് അരിയല്ലൂര്‍ റെയില്‍വേ പരിസരത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടും അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലിസ് ഇതുവരെ വേണ്ട രീതിയിലല്ല കേസ് കൈകാര്യം ചെയ്യുന്നതെന്ന് ഭാരവാഹികളായ ഡോ. കെ. മുഹമ്മദ്, ചൊക്ലി ഇസ്ഹാഖ് മാസ്റ്റര്‍, കൂത്തരേഴി വിശ്വനാധന്, എം.വി. ഉണ്ണികൃഷ്ണന്, മംഗലശ്ശേരി കേശവന്, ഷാജിര്‍ ആലത്തിയൂര്‍, അരുണ്‍ ചെമ്പ്ര, കെ. അബ്ദുല്‍ മജീദ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."