കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാരസമരത്തിലേക്ക്
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാരത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായാണ് പ്രാദേശിക കോണ്‍ഗ്രസ് യൂണിറ്റ് അംഗങ്ങള്‍ ഇന്ന് 11 മണിയോടെ നിരാഹാരമിരിക്കുന്നതെന്ന് കാണ്‍പൂരിലെ കോണ്‍ഗ്രസ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുല്ലെന്നും പകരം മറ്റൊരാളെ കണ്ടെത്തണമെന്നും രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പകരക്കാരനെ കണ്ടെത്താനാകാതെ വലഞ്ഞ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ തന്നെ അധ്യക്ഷ പദവിയില്‍ തുടരണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ രാജിയില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിരവധി പേര്‍ രാജി വെച്ചിരുന്നു. വെള്ളിയാഴ്ച കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന യോഗത്തില്‍ 145 പേര്‍ രാജി വച്ചിരുന്നു.
2017 ല്‍ പാര്‍ട്ടി അധ്യക്ഷനായി അധികാരത്തിലേറിയ രാഹുല്‍ മെയ് 25 ന് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയുകയാണെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.
നിരവധി മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ കണ്ട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുകയും ചെയിതിരുന്നു. എന്നാല്‍ രാഹുല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."