രാജ് കുമാര്‍ കുഴപ്പക്കാരനെന്ന് മന്ത്രി മണി: കോണ്‍ഗ്രസുകാരും ഒപ്പം തട്ടിപ്പു നടത്തി, പൊലിസിനെ പഴി പറഞ്ഞും മണി
പത്തനംതിട്ട: പീരുമേട് സബ് ജയിലില്‍ കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിനെതിരേ മന്ത്രി എം.എം മണി.
കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര് കുഴപ്പക്കാരനാണെന്ന് മന്ത്രി മണി പത്തനംതിട്ടയില്‍ പറഞ്ഞു.
രാജ്കുമാറിന്റെ മരണത്തില്‍ പൊലിസ് മാത്രമല്ല ഉത്തരവാദി.
തട്ടിപ്പ് നടത്തിയവരും രാജ്കുമാറിനെ ദ്രോഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരും രാജ്കുമാറിനോടൊപ്പം തട്ടിപ്പു നടത്തി. ആരുടെ കാറില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണം. ഇതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഇതെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി മണി പറഞ്ഞു.
മരണത്തില്‍ പരാതി പറയുന്നവരാണ് തട്ടിപ്പിനു പിന്നിലെന്നും മണി പറഞ്ഞു.
പൊലിസുകാര്‍ക്കെതിരേയും മണി രംഗത്തെത്തി.
ചിട്ടി തട്ടിപ്പില്‍ രാജ്കുമാറിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് എം.എം മണി ആരോപിച്ചു. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണം. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണം. തട്ടിപ്പ് നടത്തിയവരെല്ലാം രാജ്കുമാറിനെ മര്‍ദ്ദിച്ചെന്നും മരണത്തില്‍ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.
സംഭവത്തില്‍ പൊലിസിനെയും എം എം മണി രൂക്ഷമായി വിമര്‍ശിച്ചു. പൊലീസിന്റെ ചെയ്തികള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുന്നുവെന്നും സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പൊലിസ് അവസരം ഉണ്ടാക്കിയെന്നും എം.എം മണി കുറ്റപ്പെടുത്തി. പണ്ടത്തെ പൊലിസിനെ പോലെ പ്രവര്‍ത്തിച്ചാല്‍ അതോടെ പൊലിസ് വഷളാകും. നേരെ പ്രവര്‍ത്തിക്കേണ്ടത് പൊലീസിന്റെ ബാധ്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."