വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
ചവറ(കൊല്ലം): വ്യാപാര സാധനങ്ങളുമായി പോയ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ചവറ പന്മന കോലം മുടിയില്‍ തെക്കേതില്‍ രവി-ലീല ദമ്പതികളുടെ മകന് ഷിജു (25) ആണ് മരിച്ചത്. ദേശീയ ജലപാതയായ ചവറ ടി.എസ് കനാലില്‍ പൊന്മന റോഡ് കടവില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.
സുഹൃത്തുക്കളായ ഹരിദാസന്, നിഷാന്ത് എന്നിവര്‍ രക്ഷപ്പെട്ടു. ഷിജുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടം നടന്ന സ്ഥലത്ത് വേണ്ടത്ര വെളിച്ചം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ചവറ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് സംഭവസ്ഥലത്തുനിന്നു തന്നെ ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കനാലിനക്കരെയുള്ള ക്ഷേത്രത്തിനു സമീപത്തേക്ക് കച്ചവടസാധനങ്ങള്‍ കയറ്റി പോകുന്നതിനിടയിലാണ് അപകടം. മരിച്ച ഷിജു സുഹൃത്തുക്കളെ സഹായിക്കാന്‍ എത്തിയതായിരുന്നു. ചവറ കെ.എം.എം.എല്‍ ലാപ്പാ തൊഴിലാളിയാണ് ഷിജു. ഷിജുവിന്റെ സഹോദരന് ചെറുപ്രായത്തില്‍ വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."