ഉപതെരഞ്ഞെടുപ്പിനിടെ പ്രിസൈഡിങ് ഓഫിസര്‍ കുഴഞ്ഞു വീണു മരിച്ചു
വേങ്ങര: ഊരകം മൂന്നാം വാര്‍ഡ് ഒ.കെ.എം നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥന് കുഴഞ്ഞു വീണു മരിച്ചു. ഒന്നാം ബൂത്ത് നസീമുല്‍ ഹുദ മദ്രസയിലെ പ്രിസൈഡിങ് ഓഫിസര്‍ കൊല്ലം നെടിയറ അഞ്ചല്‍ സുരേഷ് മന്ദിരത്തില്‍ അനില്‍കുമാര്‍(37) ആണ് മരിച്ചത്. പുലര്‍ച്ചെ ആറരയോടെ ബൂത്ത് ഏജന്റുമാര്‍ക്കൊപ്പം മോക്ക് പോള്‍ നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വേങ്ങര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വേങ്ങര ബോയ്സ് സ്കൂള്‍ വി.എച്ച്.സി അധ്യാപകനാണ്. കൊല്ലം നെട്ടയം ഹൈസ്കൂള്‍ അധ്യാപകനായി ജോലിയാരംഭിച്ച ഇദ്ദേഹം ഒരു മാസം മുമ്പാണ് വേങ്ങര വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എത്തിയത്. കരുവാന്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. പിതാവ്: കൃത്യവാസന്‍. മാതാവ്: സരസ്വതി. ഭാര്യ: ദിവ്യ. മകള്‍: ദേവതീര്‍ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."