HOME
DETAILS

പുനര്‍ജനി പദ്ധതി പുനര്‍ജനിക്കുന്നു ;24 ന് 'പുഴ പഠനയാത്ര' നടത്തും

  
backup
May 20 2017 | 23:05 PM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c



എടപ്പാള്‍: ജനകീയ പങ്കാളിത്തത്തോടെ ഭാരതപ്പുഴയുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം തയാറാക്കിയ കര്‍മപദ്ധതി പുനര്‍ജനി പുനര്‍ജനിക്കുന്നു. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കാര്യമായ മുന്നേറ്റമുണ്ടണ്ടാക്കാന്‍ പദ്ധതിക്കായില്ല.
സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ വിദ്യാര്‍ഥികള്‍ തുടങ്ങി ജനകീയ കൂട്ടായ്മയിലൂടെ ഭാരതപ്പുഴയെ പഴയ പ്രതാപത്തിലെത്തിക്ക് തിരിച്ചെത്തിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയുമായിരുന്നു പുനര്‍ജനി പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഭാരതപ്പുഴ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജലസ്രോതസുകളുടെ കണക്കുകള്‍ ശേഖരിക്കുക, പുഴയോരത്തെ കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കുക, കരയിടിച്ചില്‍ തടയാനായി പുഴയുടെ ഇരുവശങ്ങളിലും മരങ്ങള്‍ വച്ചുപിടിപ്പിക്കുക, പുഴയെ ഇല്ലാതാക്കുന്ന പുല്‍ക്കാടുകള്‍ നീക്കം ചെയ്ത് വെള്ളം പരന്നൊഴുകാനുള്ള സൗകര്യമൊരുക്കുക, അനധികൃത മണലെടുപ്പ് തടയുക തുടങ്ങിയവ നടപ്പാക്കാനുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തവനൂരിലെ ബ്രഹ്മക്ഷേത്രക്കടവ്, ബന്ദര്‍കടവ്, ചെമ്പിക്കല്‍ എന്നിവിടങ്ങളില്‍ ഏതാനും മുളന്തൈകള്‍ നട്ടുവെന്നതൊഴിച്ചാല്‍ പിന്നീട് പുഴസംരക്ഷണ പ്രവര്‍ത്തനമൊന്നും നടന്നില്ല. പുല്‍ക്കാടുകള്‍ നിറഞ്ഞ് നീര്‍ച്ചാലായി മാറിയ ഭാരതപ്പുഴയെ സംരക്ഷിക്കാനും പഴയകാല പ്രതാപത്തിലേക്ക് വീണ്ടെടുക്കാനുമായി മുന്‍ കലക്ടര്‍ എസ്.വെങ്കിടേശപതി വിഭാവനം ചെയ്ത ഈ പദ്ധതി സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് നിലയ്ക്കുകയായിരുന്നു. എന്നാല്‍ പുതിയ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തിലാണ് പുനര്‍ജനി പദ്ധതി പുനരാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 24 ന് 'പുഴ പഠനയാത്ര' നടത്തും.
ഭാരതപ്പുഴയുടെ ശോച്യാവസ്ഥ നേരിട്ടു മനസ്സിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 24ന് മൂന്നിന് തിരുനാവായ ഭാഗത്തുനിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ടോടെ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ സമാപിക്കും. ഉദ്യോഗസ്ഥര്‍ക്കു പുറമേ പുഴസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ശാസ്ത്രജ്ഞരും സംഘത്തിലുണ്ടണ്ടാകും. യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8547615500, 9495535512 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  13 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago