ജനവാസ കേന്ദ്രത്തിലെ കള്ളുഷാപ്പ് പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടി
ചങ്ങരംകുളം: കൊഴിക്കര കാഞ്ഞിരത്താണി ടൗണിനോട് ചേര്‍ന്ന ജനവാസകേന്ദ്രത്തില്‍ ആരംഭിച്ച കള്ളുഷാപ്പ് നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ചങ്ങരംകുളം പൗരസമിതി, കുറ്റിപാല സമരസമിതി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ പൊലിസാണു പൂട്ടിയത്.
പഴയ പോസ്റ്റോഫീസിന്റെ പടിഞ്ഞാറു ഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണു കള്ളുഷാപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. പോസ്റ്റോഫീസിന്റെ കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഷാപ്പ് അവിടെ നിന്ന് സ്ഥലമുടമ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പി പി പൗലോസ് എന്നയാളുടെ പേരിലുള്ള ഷാപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇരുംബ് ഷീറ്റ് കൊണ്ടാണു പണിതത്. ഷെഡിനു പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ കിട്ടിയിട്ടില്ല. മുസ്ലിം പള്ളിയുടെ 400 മീറ്റര്‍ പരിധിക്കുള്ളിലാണിത്. ഷാപ്പ് ഇടവഴിയിലായതിനാല് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് കള്ള് ഇറക്കുന്നതു മൂലം സമീപത്തെ ജനവാസ കേന്ദ്രത്തിലേക്കുള്ള റോഡില്‍ ഗതാഗതം തടസപ്പെടുന്നതായി പരാതിയുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."