സി.പി.എം കൊയിലാണ്ടി
ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട്: വിഭാഗീയ പ്രശ്നങ്ങളെത്തുടര്‍ന്ന് സി.പി.എം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.
ഡി.വൈ.എഫ്.ഐ നേതാവും പാര്‍ട്ടി കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവുമായ സി.അശ്വനിദേവ് കണ്‍വീനറായി ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി കൊയിലാണ്ടി ഏരിയാ കമ്മിറ്റിക്കു കീഴില്‍ വര്‍ഷങ്ങളായി വിഭാഗീയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ലോക്കല്‍, ബ്രാഞ്ച് സമ്മേളനങ്ങളിലും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
എന്നാല്‍ വിമതപക്ഷത്തുള്ള കൊയിലാണ്ടി നഗരസഭയുടെ മുന്‍ ചെയര്‍പേഴ്സണ്‍ കെ.ശാന്തയെയും ഭര്‍ത്താവ് സി.എന്‍ ബാലകൃഷ്ണനെയും അനുകൂലിക്കുന്ന നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പിടിച്ചടക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമമാണ് പുതിയ നടപടിയെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."