യുസോഫ മൗകോകോക്ക് 16ാം ജന്മദിനം, ഇനി ബുണ്ടസ്ലിഗയില് കളിക്കാം
മ്യൂണിക്: ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ അത്ഭുതബാലന് യുസോഫ മൗകോകോക്ക് ഇനി ബുണ്ടസ്ലിഗയില് കളിക്കാന്‍ കഴിയും. ഡോര്‍ട്മുണ്ടില്‍ അത്ഭുത പ്രകടനങ്ങള്‍ നടത്തുന്ന മൗകോക്കയെ പറ്റി അവസാന കുറച്ചു വര്‍ഷങ്ങളായി ഫുട്ബോള്‍ ലോകം കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ 16 വയസ്സ് ആവാത്തതിനാല്‍ സീനിയര്‍ ടീമിനായി താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ മൗകോകോയുയടെ 16ാം ജന്മദിനമായിരുന്നു. ഇതിനകം തന്നെ ഡോര്‍ട്മുണ്ടിന്റെ ചാംപ്യന്‍സ് ലീഗ് സ്ക്വാഡിലെ ബി ലിസ്റ്റിലുള്ള മൗകോകോ ഇനി ഡോര്‍ട്മുണ്ടിന്റെ ബുണ്ടസ്ലിഗ സ്ക്വാഡിലും ഇടംനേടും. രണ്ട് വര്‍ഷം മുമ്പ് ഒരു അണ്ടര്‍ 19 മത്സരത്തില്‍ 6 ഗോളുകള്‍ ഡോര്‍ട്മുണ്ടിനായി നേടിയതോടെയായിരുന്നു യൂസോഫ മൗകോക ഫുട്ബോള്‍ ആരാധകരുടെ ചര്‍ച്ചയില്‍ വന്നത്. 12ാം വയസില്‍ അണ്ടര്‍ 17 ടീമിനായി കളിച്ച താരമാണ് യൂസോഫ. കാമറൂണ്‍കാരനായ യൂസോഫ ഡോര്‍ട്മുണ്ട് അക്കാദമി കണ്ട ഏറ്റവും മികച്ച സ്ട്രൈക്കറാണെന്നാണ് പരിശീലകരുടെ വിലയിരുത്തലുകള്‍. പതിമൂന്നാം വയസ്സില്‍ ഡോര്ട്മുിന്റെ അണ്ടര്‍ 17 ടീമിനായി സീസണ് മുഴുവന്‍ കളിച്ച യൂസേഫ 25 മത്സരങ്ങളില്‍ നിന്നായി അടിച്ചു കൂട്ടിയത് 46 ഗോളുകള്‍ ആയിരുന്നു. അവസാന സീസണില്‍ അണ്ടര്‍ 19 ടീമിനായി കളിച്ച താരം 28 മത്സരങ്ങളില്‍ നിന്ന് 39 ഗോളുകള്‍ നേടി. ഇതിനകം തന്നെ ഡോര്‍ട്മുണ്ട് സീനിയര്‍ ടീമിനൊപ്പം മൗകോകോ പരിശീലനം നടത്തുന്നുണ്ട്. കാമറൂണ്‍ സ്വദേശിയാണെങ്കിലും ജര്‍മനി താരത്തെ അവരുടെ ദേശീയ ടീമില്‍ എത്തിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജര്‍മനിയുടെ അണ്ടര്‍ 20 ടീമിന്റെ ഭാഗമാണ് യൂസേഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."