പെഹ്‌ലു ഖാനെതിരെ കുറ്റം ചുമത്തിയിട്ടില്ല: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്
ജയ്പൂര്‍: രാജസ്ഥാനില്‍ പശു ഭീകരരുടെ മര്‍ദനമേറ്റ് മരിച്ച പെഹ്‌ലു ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കുറ്റപത്രത്തില്‍ പെഹ് ലു ഖാന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് ഗെഹ് ലോട്ട് പറഞ്ഞു.
2017 ഏപ്രിലിലാണ് പശുവിനെ കൊണ്ടുപോകുന്നതിനിടെ പെഹ്‌ലു ഖാന്‍ എന്ന കര്‍ഷകന്‍ രാജസ്ഥാന്‍ തലസ്ഥാന നഗരിയായ ജയ്പൂരില്‍ വച്ച് ക്രൂരമായി മര്‍ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. കൂടെയുണ്ടായിരുന്ന മകനെയും അക്രമികള്‍ പരുക്കേല്‍പ്പിച്ചിരുന്നു.
അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്നത് വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരായിരുന്നു. കൊല്ലപ്പെട്ടവരെ പിടികൂടുന്നതിനു പകരം, പെഹ്‌ലു ഖാനെതിരെ കേസെടുക്കുയായിരുന്നു രാജസ്ഥാന്‍ പൊലിസ്. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിലേറിയെങ്കിലും പെഹ്‌ലു ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ഗെഹ്‌ലോട്ട് രംഗത്തെത്തിയത്.
News reported in Indian Express is factually incorrect. Name of Late #PehluKhan is not there in the chargesheet submitted by #Rajasthan Police in December 2018.
— Ashok Gehlot (@ashokgehlot51) June 29, 2019
2/4
'കേസ് അന്വേഷിച്ചത് കഴിഞ്ഞ ഭരണത്തിലാണ്, കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. അന്വേഷണത്തില്‍ എന്തെങ്കിലും വൈരുധ്യം കാണുകയാണെങ്കില്‍ കേസ് വീണ്ടും അന്വേഷിക്കും'- അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഏത് ഭാഗത്തുള്ള ആള്‍ക്കൂട്ട ആക്രമണത്തിനും എതിരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് ട്വീറ്റ് പരമ്പരയിലൂടെ അദ്ദേഹം പറഞ്ഞു. ഇനി ഇങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാഗരൂകരാണ്. കുറ്റപത്രത്തില്‍ പെഹ്‌ലു ഖാന്റെ പേരുണ്ടെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് മുന്‍ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷിക്കുകയും ചെയ്ത മറ്റൊരു കേസാണ്. ആരിഫ്, ഇര്‍ഷാദ്, ഖാന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് ഈ കേസെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടാണ് (എഫ്.ഐ.ആര്‍) ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയിരുന്നത്. ഒന്ന്, പെഹ്‌ലുഖാനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ എട്ടു പേര്‍ക്കെതിരായ കേസ്. മറ്റൊന്ന്, ജില്ലാ കലക്ടറുടെ അനുമതിയില്ലാതെ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹ്‌ലു ഖാനും കൂടെയുള്ളവര്‍ക്കുമെതിരായ കേസ്.
രണ്ടാമത്തെ എഫ്.ഐ.ആറിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മരിച്ചതു കാരണം പെഹ്‌ലു ഖാനെ പ്രോസിക്യൂട്ട് ചെയ്യാനാവില്ല. എന്നാല്‍ മകനെതിരായ കേസ് നിലനില്‍ക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."