HOME
DETAILS
MAL
യു.എസ് ക്വിസ് ഷോയില്‍ ഇന്ത്യന്‍- അമേരിക്കന്‍ കൗമാരക്കാരന് $100,000 സമ്മാനം
backup
June 29 2019 | 15:06 PM
ന്യൂയോര്‍ക്ക്: യു.എസിലെ പ്രശസ്ത ക്വിസ് ഷോയായ ജിയോപാര്‍ഡി മല്‍സരത്തില്‍ ഇന്ത്യന്‍- അമേരിക്കന്‍ കൗമാരക്കാരന്‍ എ.വി ഗുപ്ത ജേതാവായി. ഒരുലക്ഷം യു.എസ് ഡോളര്‍ സമ്മാനത്തുകയുള്ള ഈ മല്‍സരം യു.എസില്‍ ഏറ്റവുമധികം പേര്‍ കാണുന്ന മല്‍സരമാണ്. മല്‍സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൂന്ന് ഇന്ത്യന്‍- അമേരിക്കന്‍ കൗമാരക്കാരെ ഗുപ്ത പരാജയപ്പെടുത്തിയിരുന്നു.
യു.എസില്‍ ഇന്ത്യന്‍- അമേരിക്കന്‍ കൗമാരക്കാര്‍ മികച്ച പ്രകടനം നേടി മുന്‍പും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ധ്രുവ് ഗൗര്‍ എന്ന ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥി ലക്ഷം രൂപ സമ്മാനം നേടിയിരുന്നു. ഈവര്‍ഷം ജിയോഗ്രഫി മല്‍സരത്തില്‍ വിജയിച്ച നിഹാര്‍ ജന്‍ഗയും ഇന്ത്യന്‍ വംശജനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."