സന്‍സദ് ആദര്‍ശ് ഗ്രാമ പദ്ധതി; പി.വി അബ്ദുല്‍ വഹാബ് എം.പി ചാലിയാറിനെ ദത്തെടുത്തു
നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമ പദ്ധതി പ്രകാരം പി.വി അബ്ദുല്‍ വഹാബ് എം.പി ജില്ലയിലെ ചാലിയാര്‍ പഞ്ചായത്ത് ദത്തെടുത്തു. ആദര്‍ശ ഗ്രാമ പദ്ധതിപ്രകാരം ആദ്യ ഘട്ടമായി കരുളായി പഞ്ചായത്തിനെ ദത്തെടുത്തതിന് പുറമേയാണ് മറ്റൊരു പഞ്ചായത്തിനെ കൂടി പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുത്തത്. രാജ്യത്തെ ഗ്രാമങ്ങള്‍ മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ആശയങ്ങള്‍ക്കനുസരിച്ച് സമഗ്രമായി വികസിപ്പിക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച പദ്ധതിയാണ് സന്‍സദ് ആദര്‍ശ ഗ്രാമം പദ്ധതി.
ചാലിയാര്‍ പഞ്ചായത്ത് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ യോഗം ചേര്‍ന്ന് വിവിധ ഉപസമിതികള്‍ക്ക് രൂപം നല്‍കി. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ പഞ്ചായത്തിലെ ജനങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ പഞ്ചായത്തിലേക്ക് കൊണ്ടുവരുവാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ-അടിസ്ഥാന വികസന-ആരോഗ്യ-ടൂറിസം-തൊഴില്‍-ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ വന്‍ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പഞ്ചായത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ ഔഷധി കേന്ദ്രം പഞ്ചായത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി എം.പി യോഗത്തില്‍ അറിയിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. ചാലിയാര്‍ പഞ്ചായത്തിലെ വിവിധ വിഭാഗങ്ങളുടെ വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഇസ്മയില്‍ മൂത്തേടം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി കുഞ്ഞാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി ലസ്‌ന, സെക്രട്ടറി സിദിഖ് വടക്കന്‍, ഡോ. ടി.എന്‍ അനൂപ്, അംഗങ്ങള്‍, മറ്റു ഉദ്യോഗസ്ഥ മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."