ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനാകാന്‍ വി.എസ് യോഗ്യന്‍: പി.സി ജോര്‍ജ്
കൊല്ലം: ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനാകാന്‍ വി.എസ് യോഗ്യനാണെന്നും മുഖ്യമന്ത്രി പിണറായി വിജയനു ഭരണം എന്തെന്നറിയില്ലെന്നും പി.സി ജോര്‍ജ് എം.എല്‍.എ. കൊല്ലം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച 'മീറ്റ് ദി പ്രസില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസിനും നാലാംക്ലാസുവരെ പഠിച്ച ഇ.കെ നായനാര്‍ക്കും ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏഴാംക്ലാസുകാരനായ വി.എസിനും അതിനു കഴിയും.
പിണറായി മുഖ്യമന്ത്രിയായിട്ടു രണ്ടുമാസമേ ആയിട്ടുള്ളു. ഇതിനിടയ്ക്ക് അദ്ദേഹം ചെന്നു തൊട്ടിടത്തെല്ലാം തര്‍ക്കങ്ങളും പ്രശ്നങ്ങളുമാണ്. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ പിണറായി കൊച്ചിയില്‍ പോയതു തെറ്റാണ്. അവരെ തിരുവനന്തപുരത്തേക്കു വരുത്തണമായിരുന്നു. അതുമാത്രമല്ല കൊച്ചിയില്‍ വച്ചു മാധ്യമങ്ങള്‍ക്കെതിരായി പറഞ്ഞതു ഒരു മുഖ്യമന്ത്രിക്കു ചേര്‍ന്ന വാക്കുകളല്ലെന്നു ജോര്‍ജ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം ഹൈക്കോടതി നിഷ്പക്ഷമായി പരിശോധിച്ചു തീരുമാനമുണ്ടാക്കണം.
ഒരു പരിജ്ഞാനവുമില്ലാത്ത ഷാഫി മേത്തറെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയ യു.ഡി.എഫുകാരാണ് ഗീതാ ഗോപിനാഥിനെതിരേ തിരിഞ്ഞിരിക്കുന്നത്. ഗീതാ ഗോപിനാഫ് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."