ട്രെയിനില്‍ സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കുള്ള ജയില്‍ ശിക്ഷ മൂന്നുവര്ഷമാക്കിയേക്കും
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടയില്‍ സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന ആക്രമണത്തിലെ പ്രതികളുടെ ശിക്ഷ കടുത്തതാക്കിയേക്കും. ഇതുസംബന്ധിച്ചുള്ള ശുപാര്‍ശ ആര്.പി.എഫ് റെയില്‍വേക്ക് നല്‍കിയിട്ടുണ്ട്. അക്രമികള്‍ക്ക് നല്കുന്ന തടവുശിക്ഷ മൂന്നുവര്‍ഷം വരെ ദീര്‍ഘിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് ആര്.പി.എഫ് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. നിലവില്‍ ഒരു വര്‍ഷം വരെയാണ് തടവു ശിക്ഷ നല്‍കുന്നത്.
റെയില്‍വേ നിയമത്തില്‍ മാറ്റം വരുത്തി ശിക്ഷ കടുത്തതാക്കാനാണ് ആലോചിക്കുന്നതെന്നും ആര്.പി.എഫ് ഉദ്യോഗസ്ഥന് പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ അക്രമം നടക്കുന്നതും സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ പുരുഷന്മാര് സഞ്ചരിക്കുന്നതും കുറ്റകരമാണെങ്കിലും കാര്യമായ ശിക്ഷാ നടപടികളുണ്ടാകുന്നില്ലെന്നത് വലിയ വീഴ്ചയാണ്. എന്നാല്‍ പുതിയ നിയമത്തില്‍ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കാനാണ് തീരുമാനം. 2014-16 കാലത്ത് യാത്രക്കാരായ സ്ത്രീകള്‍ക്കുനേരെയുണ്ടായ അക്രമങ്ങളില്‍ 35 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് രാജ്യസഭയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."