മലപ്പുറം നഗരസഭയില്‍ 19.50 കോടിയുടെ കരട് പദ്ധതിയായി
മലപ്പുറം: മലപ്പുറം നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയായി 19.50 കോടി രൂപയുടെ കരട് പദ്ധതിരേഖക്ക് അംഗീകാരമായി. വരള്‍ച്ചാ പ്രതിരോധം, മാലിന്യ നിര്‍മാര്‍ജനം, ഭവന നിര്‍മാണം എന്നിവക്ക് മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി. 5.58 കോടി വികസന മേഖല, 4.48 കോടി രൂപ പൊതു വിഭാഗം, 1.1 കോടി രൂപ പട്ടികജാതി വിഭാഗത്തിന്റെ ഉപപദ്ധതികള്‍ എന്നിവക്കാണ്. റോഡ് ഇതര വിഭാഗങ്ങള്‍ക്ക് 1.2 കോടിയും റോഡ് വികസനത്തിന് 1.5 കോടിയും വകയിരുത്തി. 5.3 കോടിയാണ് ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്. 103 പദ്ധതികളാണ് നഗരസഭ തയാറാക്കിയത്.
കിണര്‍ റീചാര്‍ജിങ് പദ്ധതിക്കായി ആറുലക്ഷം രൂപ് മാറ്റിവച്ചു. മഴവെള്ള സംഭരണി നിര്‍മാണത്തിന് 12 ലക്ഷവും നാല് മിനി ശുദ്ധ ജല പദ്ധതികള്‍, നഗരത്തിലെ പൊതുകിണര്‍ നവീകരണം, ടാങ്ക് സ്ഥാപിക്കല്‍, പൈപ്പ് ലൈന്‍ നീട്ടല്‍ തുടങ്ങിയവക്കായി 32 ലക്ഷം രൂപ നീക്കിവച്ചു. ശുദ്ധജലക്ഷാമവും വരള്‍ച്ചയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വലിയ തോടിന്റെ വിവിധ ഭാഗങ്ങളില്‍ വി.സി.ബി നിര്‍മിക്കാനായി 20 ലക്ഷം രൂപയും തടയണ നിര്‍മാണത്തിനായി 10 ലക്ഷം രൂപയും ഉറവിട മാലിന്യ സംസ്‌കാരണത്തിന് ഒന്‍പത് ലക്ഷം രൂപയും നീക്കിവച്ചു.
ശുദ്ധജല പൈപ്പ് ലൈന്‍ നീട്ടാന്‍ ജല അതോറിറ്റിക്ക് 20 ലക്ഷം നല്‍കും. വിവിധ വാര്‍ഡുകളിലെ ജലക്ഷാമത്തിനും പ്രത്യേക പദ്ധതികളും നടപ്പിലാക്കും. വനിതകള്‍ക്ക് ചണ സഞ്ചി വിതരണത്തിനായി 16 ലക്ഷം രൂപയും ഉറവിട മാലിന്യ സംസ്്കരണത്തിനായി ഒമ്പത് ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. തെരുവുവിളക്ക് അറ്റകുറ്റപണികള്‍ക്കും സാമഗ്രികള്‍ വാങ്ങുന്നതിനുമായി 20 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."