ആദ്യഘട്ട ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി തിരിച്ചെത്തി
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ 9.30ന് സെക്രട്ടേറിയറ്റിലെത്തി.
ഇന്നലെ പുലര്‍ച്ചെ 3.30നാണ് എമിറേറ്റ്സ് വിമാനത്തില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളും മുഖ്യമന്ത്രി സ്വീകരിച്ചു. സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് തിരിക്കും.
അതേസമയം ഇന്ന് വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ മാസം മൂന്നിന് പുറപ്പെടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി രണ്ടിന് അതിരാവിലെ പോവുകയും ചെയ്തു. അതീവ രഹസ്യമായിട്ടായിരുന്നു പോക്കും വരവും, യാത്രക്കുള്ള തീരുമാനമെടുത്തതും.
ഇത് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാനാണെന്നാണ് വിവരം. ആരോഗ്യരംഗത്ത് കേരളം ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് അമേരിക്കയില്‍ ചികിത്സതേടിയത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് യാത്രാ വിവരം തെറ്റിദ്ധരിപ്പിച്ചതെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."