എടവണ്ണപ്പാറ ചാലിയപ്രം ഉള്‍പ്പടെ 30 സ്കൂളുകളെ ഹൈസ്കൂളാക്കി; ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവ്
കൊണ്ടോട്ടി: എടവണ്ണപ്പാറ ചാലിയപ്രം ഉള്‍പ്പടെ 30 സ്കൂളുകളെ ഹൈസ്കൂളാക്കി ഉയര്‍ത്തി അധ്യാപക തസ്തിക നിര്‍ണയിക്കാന്‍ അനുമതി ലഭിച്ചതായി ടി.വി ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. സ്കൂളിലേക്ക് ആവശ്യമായ അധ്യാപക-അനധ്യാപക തസ്തികകള്‍ കെ.ഇ.ആര് പ്രകാരം നിര്‍ണയിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ചാലിയപ്രം ഉള്‍പ്പടെ 30 ഗവ.യു.പി സ്കൂളും ആര്.എം.എസ്.എ പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്യുന്നതിനായി കേന്ദ്ര മാവ ശേഷി മന്ത്രാലയത്തിന് 2013-14 ല്‍ ആവശ്യം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ സ്കൂളുകളിലെ ഉയര്‍ന്ന ക്ലാസ് ഏഴാം ക്ലാസ് ആയതിനാല്‍ ആര്.എം.എസ്.എ പദ്ധതി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ വച്ച് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് ഈ സ്കൂളുകളില്‍ 2013-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എട്ടാം ക്ലാസ്സ് അനുവദിച്ച് ഉത്തരവ് ആയിരുന്നു. എന്നാല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയിരുന്നില്ല. തൊട്ടടുത്ത രണ്ട് വര്‍ഷവും സ്കൂള്‍ അപ്ഗ്രേഡിന് അപേക്ഷ സമര്‍പ്പിച്ചങ്കിലും അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ ഹൈസ്കൂള്‍ ഉള്ളതിനാല്‍ ഇവക്ക് അംഗീകാരം ലഭിച്ചില്ല.എന്നാല്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ ചാലിയപ്രം ഉള്‍പ്പടെ 30 സ്കൂളുകളേയും ഹൈസ്കൂളായി ഉയര്‍ത്തി ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."