സെക്രട്ടേറിയറ്റില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പരാതി. വനിതാ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചു തുടങ്ങുന്ന ബന്ധം പിന്നീട് വഴിവിട്ട രീതിയിലേക്കെത്തിച്ചാണ് റാക്കറ്റിന്റെ പ്രവര്‍ത്തനമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
സെക്രട്ടേറിയറ്റിലെ ഒന്നാം അനക്‌സ് ബില്‍ഡിങ്ങിലാണ് ഈ റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നത്. റാക്കറ്റിന്റെ വലയില്‍ വീഴുന്ന വനിതാ ഉദ്യോഗസ്ഥരെ അതേ സെക്്ഷനില്‍ വച്ചു തന്നെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കിയ ശേഷം വീഡിയോ പകര്‍ത്തി മറ്റുള്ളവര്‍ക്കു കൈമാറും.
ഇങ്ങനെ പകര്‍ത്തുന്ന വീഡിയോകള്‍ കാട്ടിയാണ് പിന്നീട് ഇവരെ നിരന്തര ചൂഷണങ്ങള്‍ക്കിരയാക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ഭരണപക്ഷ യൂനിയന്റെ സ്വാധീനമുപയോഗിച്ച് വനിതാ ഉദ്യോഗസ്ഥരെ ജോലിഭാരം കുറവുള്ള സെക്്ഷനില്‍ നിയമിക്കുകയും ചെയ്യും. സെക്രട്ടേറിയറ്റിന് പുറമെ നഗരത്തിലെ ആറിടങ്ങളിലും മറ്റു കേന്ദ്രങ്ങളിലും ഇത്തരം ചൂഷണം അരങ്ങേറുന്നുണ്ടെന്ന വിവരങ്ങളും പരാതിയിലുണ്ട്. വിശദമായ പരാതി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് രണ്ടു മാസം മുന്‍പ് ലഭിച്ചിട്ടും ഇതില്‍ അന്വേഷണം വൈകുന്നത് യൂനിയന്റെ സ്വാധീനമാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
സ്വന്തം കുടുംബം തന്നെ നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ മനസിലാക്കിയതെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവു നല്‍കാന്‍ തയാറാണെന്നും തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."