കൊവിഡ് വാക്‌സിന്‍: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതും അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെയും മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേര്‍ന്നു. വെര്‍ച്വലായി നടന്ന യോഗത്തില്‍ നീതി ആയോഗിലേതടക്കമുള്ള ഉന്നതഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിയവപ്പ് നടത്തുന്നതും അത് പൊതുജനങ്ങളിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട അവലോക യോഗം ചേര്‍ന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. വാക്‌സിന്‍ വികസിപ്പിച്ചെടുക്കല്‍, റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതി വാങ്ങല്‍ തുടങ്ങിയ കാര്യങ്ങളായിരുന്ന ചര്‍ച്ചയിലെ പ്രധാന വിഷയം. പൊതുജനങ്ങള്‍ക്കിടയില്‍ നിന്നു മുന്‍ഗണനാ പട്ടിക തയാറാക്കല്‍, മരുന്ന് വിതരത്തിന് എത്തിക്കല്‍, അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍, കുത്തിവയ്പ്പിന് ആളുകളെ നിയോഗിക്കല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
ലോകത്ത് നിരവധി കമ്പനികള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ അടുത്ത
ഏപ്രില്‍ മാസത്തോടെ പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കഴിഞ്ഞ ദിവസം ഫൈസര്‍ സി.ഇ.ഒ അദര്‍ പൂനവാല അറിയിച്ചിരുന്നു.
അതിനിടെ ഇന്നലെ രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 564 മരണം കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,32,726 ആയി.
84,78,124 പേരാണ് ഇതിനോടകം കൊവിഡില്‍നിന്ന് മുക്തി നേടിയത്. ഇതില്‍ 49,715 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."