ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ തടവുകാരെ നിരീക്ഷിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട്.
രണ്ട് വനിതാ തടവുകാര്‍ ജയില്‍ചാടിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തു. ജയില്‍ സൂപ്രണ്ട് വല്ലിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ദിവസവേതനാടിസ്ഥാനത്തില്‍ ജോലിനോക്കുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ സജിത, ഉമ എന്നിവരെ പുറത്താക്കി. സംഭവസമയത്ത് ഇരുവരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ ഡി.ഐ.ജി സന്തോഷ് കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന് കൈമാറി.
തടവുകാരെ നിരീക്ഷിക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ചവരുത്തിയിട്ടുണ്ട്. നിരവധി സുരക്ഷാവീഴ്ചകള്‍ വനിതാ ജയിലിലുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാനായി ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം വനിതാ ജയില്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."