ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കും: മന്ത്രി
തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍.
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ വിദ്യാഭ്യാസ നയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക വൈവിധ്യത്തെ അവഗണിച്ച് രാഷ്ട്രമാകെ ഒരേ വിദ്യാഭ്യാസ രീതി അടിച്ചേല്‍പ്പിക്കുന്നതാണ് പുതിയ നയം. ഇതിന്റെ ഗുണദോഷ വശങ്ങള്‍ തലനാരിഴകീറി പരിശോധിക്കണം.വന്‍കിട സര്‍വകലാശാലകളും കോളജുകളുമാണ് ഈ നയം വിഭാവനം ചെയ്യുന്നത്. 5000ത്തോളം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്നതും 2000ത്തോളം ഏക്കറില്‍ നിലകൊള്ളുന്നതുമായിരിക്കണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെന്നാണ് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2040 ആകുമ്പോഴേക്കും ചെറിയ സ്ഥാപനങ്ങളെല്ലാം ചേര്‍ത്ത് ബൃഹത്തായ ക്യാംപസുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കുകയും വണ്ണം കൂട്ടുകയുമാണ് ലക്ഷ്യം.
സ്വകാര്യ കോളജുകളില്‍ മാത്രമല്ല, സര്‍ക്കാര്‍ കോളജുകളിലും ഫീസ് നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം അതത് മാനേജ്‌മെന്റുകള്‍ക്ക് നല്‍കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."