HOME
DETAILS

'ലൗജിഹാദ് ' തടയാന്‍ യു.പിയില്‍ ഓര്‍ഡിനന്‍സ് തയാര്‍

  
backup
November 21 2020 | 06:11 AM

up-readies-ordinance-to-check-love-jihad-2020

ലഖ്‌നൗ: 'ലൗജിഹാദ് ' എന്ന വ്യാജ ആരോപണം ഉന്നയിച്ച് യു.പിയില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സ് തയാര്‍. നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ യോഗി അദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് തയാറാക്കിയതായാണ് വിവരം. ലൗ ജിഹാദ് തടയാന്‍ ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങല്‍ നിയമനിര്‍മാര്‍ണത്തിന് നീക്കം നടത്തുന്നതിനിടെയാണ് യു.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഓര്‍ഡിനന്‍സിന്റെ കരട് ഏകദേശം തയാറാണെന്നും മുഖ്യമന്ത്രി അനുമതി നല്‍കിയതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഉടന്‍ തന്നെ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വിവാഹത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേരത്തെ അലഹബാദ് ഹൈക്കോടി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ യു.പിയിലെ ഒരു സഹോദരിയെയും മകളെയും വിവാഹത്തിന്റെ പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. ഇത്തരം നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും യോഗി വക്തമാക്കിയിരുന്നു.


ലൗജിഹാദ് തടയുന്ന നിയമത്തിന്റെ കരട് മാസങ്ങള്‍ക്കു മുന്‍പു തന്നെ നിയമ കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ നല്‍കാനാണ് കരടില്‍ നിര്‍ദേശിക്കുന്നത്. ദലിതു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയാല്‍ ഏഴുവര്‍ഷം വരെ തടവിനും കരട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

അരുണാചല്‍ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഇത്തരാഖഢ് എന്നീ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനം തടയുന്ന നിയമത്തിന്റെ പണിപ്പുരയിലാണ്. ബി.ജെ.പി ഭരിക്കുന്ന സംഥാനങ്ങളുടെ ഇത്തരത്തിലുള്ള നീക്കത്തിനെതിരേ മറ്റ് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ വിഭജിക്കാന്‍ ബി.ജെ.പി പടച്ചുണ്ടാക്കിയ വാക്കാണ് ലൗജിഹാദ് എന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തിന്റെ വിവദഭാഗങ്ങളില്‍ സവര്‍ണരുടെ ജാതീയ പീഡനങ്ങളില്‍ നിന്ന് രക്ഷതേടി ദലിതുകള്‍ ഇസ് ലാം, ക്രിസ്റ്റ്യന്‍ വിശ്വാസങ്ങള്‍ സ്വീകരിക്കുന്നതും ഹിന്ദു മതത്തില്‍നിന്നുള്ള പെണ്‍കുട്ടികള്‍ മിശ്ര വിവാഹിതരാവുന്നതും തടയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago