HOME
DETAILS
MAL
ജില്ല സമ്പൂര്‍ണ പ്ലാസ്റ്റിക് മുക്തമാക്കും: കലക്ടര്‍
backup
May 20 2017 | 23:05 PM
തിരുവനന്തപുരം: ജില്ല സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കലക്ടര്‍ എസ്. വെങ്കടേസപതി പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി നടന്ന അവലോകന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് കൃത്യമായി പകരം സംവിധാനം ഏര്പ്പെടത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീക്കാവും പകരം സംവിധാനമൊരുക്കേണ്ട ചുമതല. കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി തുണി സഞ്ചികള്‍ കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായി പഠിച്ച് ഈ മാസം 24 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുടുംബശ്രീക്കും ശുചിത്വമിഷനും കലക്ടര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."