HOME
DETAILS
MAL
പൊതു ആനുകൂല്യം നേടുന്നവര്‍ക്ക് യു.എസ് വിസ റദ്ദാക്കുന്നു
backup
September 23 2018 | 20:09 PM
വാഷിങ്ടണ്‍: പൊതു ആനുകൂല്യം നേടുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വിസയും ഗ്രീന്‍ കാര്‍ഡും റദ്ദാക്കാനുള്ള നടപടിയുമായി യു എസ്. സാമ്പത്തിക സഹായം, ഭക്ഷണം തുടങ്ങിയവയില്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവരെയാണ് പുതിയ നീക്കം ബാധിക്കുക.
പുതിയ നിയമത്തിന് അംഗീകാരം നല്കി ഹോംലന്ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രസ്റ്റിജന് നെല്‍സണ്‍ ഒപ്പുവച്ചു. കുടിയേറ്റക്കാര്‍ സ്വയം പര്യാപ്തരായിരക്കണമെന്ന കോണ്‍ഗ്രസ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യം നേടുന്നവര്‍ രാജ്യത്തിന് ബാധ്യതയാകാതിരിക്കാനാണ് നിയമനിര്‍മാണമെന്നും ക്രസ്റ്റിജന് നെല്‍സണ്‍ പറഞ്ഞു.
പ്രത്യേക ആനുകൂല്യത്തിലൂടെ യു എസ് വിസയും ഗ്രീന്‍ കാര്‍ഡും നേടിയ നിരവധി ഇന്ത്യക്കാരെയാണ് പുതിയ നിയമം ബാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."