HOME
DETAILS

മുത്വലാഖ് ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: ഡോ. അസ്മാ സുഹ്‌റ

  
backup
September 23 2018 | 20:09 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%ad

ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹകസമിതിയംഗം ഡോ.അസ്മാ സുഹ്‌റ. തൊഴിലില്ലായ്മ, തകര്‍ന്ന സാമ്പത്തിക രംഗം തുടങ്ങിയ വിഷയങ്ങളില്‍നിന്നു ശ്രദ്ധതിരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഹൈന്ദവവോട്ടുകള്‍ ഏകീകരിക്കുക, സ്ത്രീ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരാണെന്ന തെറ്റിദ്ധാരണ പരത്തുക എന്നീ അജണ്ടകളും ഇതിനു പിന്നിലുണ്ട്.
മുത്വലാഖ് മുഖേന ഭാര്യയെ മൊഴിചൊല്ലുന്ന പുരുഷനെ ജയിലിലടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കുടുംബനാഥന്‍ മൂന്നുവര്‍ഷം ജയിലില്‍ കിടക്കുന്നത് കുടുംബത്തിന്റെ വരുമാനത്തെയും കുടുംബഘടനയെയും ബാധിക്കും. അത് അവരെ പട്ടിണിയിലേക്കു തള്ളിയിടും.
മതനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമ്പോള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തേണ്ടതാണ്. എന്നാല്‍, മുത്വലാഖുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഇറക്കും മുന്‍പ് അത്തരം മര്യാദകള്‍ സര്‍ക്കാര്‍ കാണിച്ചില്ല. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കു മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റമാണിതെന്നും അസ്മാ സുഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.
ഇഷ്ടമുള്ള മതവിശ്വാസ ആചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തത്വങ്ങള്‍ക്കു വിരുദ്ധമാണ് സര്‍ക്കാരിന്റെ നടപടി. മുസ്‌ലിം വ്യക്തിനിയമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുകോടി മുസ്‌ലിംകള്‍ ഒപ്പിട്ട ഭീമഹരജി കേന്ദ്രസര്‍ക്കാരിനു നല്‍കുകയും രാജ്യത്തെ 250 വിവിധ നഗരങ്ങളില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്‌തെങ്കിലും അതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ലോക്‌സഭയിലെ ഭൂരിപക്ഷത്തിന്റെ മറവില്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കിലും രാജ്യസഭയില്‍ ബില്ല് പരാജയപ്പെട്ടു. ബില്ല് പാര്‍ലമെന്റ് സമിതിക്കു മുന്‍പാകെ വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുവരുന്നതിനിടെ തിരിക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയത് ജനാധിപത്യവിരുദ്ധമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago