HOME
DETAILS
MAL
മനഃപ്പൂര്‍വം ഉത്തേജകം ഉപയോഗിച്ചിട്ടില്ല:
backup
July 28 2016 | 20:07 PM
നര്‍സിങ്
ന്യൂഡല്‍ഹി: ഉത്തേജക വിവാദത്തില്‍ നാഡയ്ക്ക് മുന്നില്‍ അന്തിമ വാദത്തിനെത്തിയ നര്‍സിങ് യാദവ് കുറ്റം ഏറ്റു പറഞ്ഞു. താന്‍ ഉത്തോജകം ഉപയോഗിച്ചിട്ടുണ്ടെന്ന് നര്‍സിങ് വ്യക്തമാക്കി. എന്നാല്‍ ഇത് മനഃപ്പൂര്‍വമല്ലെന്നും താന്‍ അറിയാതെയാണ് ശരീരത്തില്‍ ഉത്തേജകം എത്തിയതെന്നും നര്‍സിങ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വിലയിരുത്തി സംശയത്തിന്റെ അനുകൂല്യത്തില്‍ തനിക്ക് റിയോയില്‍ മത്സരിക്കാന്‍ അനുമതി നല്‍കണമെന്ന് നര്‍സിങ് കമ്മിറ്റിയെ അറിയിച്ചു. അതേസമയം താരത്തിന്റെ അഭിഭാഷകന് വിധുസ്പത് സിംഗാനിയയും താരത്തിന്റെ പരിശോധനയില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് അപ്പീല്‍ കമ്മിറ്റിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 23,24 തിയതികളിലായി താരം കുടിക്കുന്ന വെള്ളത്തിലാണ് ഉത്തേജകം കലര്‍ത്തിയതെന്ന് സിംഗാനിയ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."