HOME
DETAILS
MAL
മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷ കുറച്ചു
backup
June 29 2019 | 18:06 PM
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചു. വൈ.എസ്.ആര് കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ ജഗന്മോഹന് റെഡ്ഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ട് ചീഫ് സെക്യൂരിറ്റി ഓഫിസര്‍മാര്‍, 15 സ്പെഷല്‍ പൊലിസ് സംഘം എന്നിവരാണ് നായിഡുവിന്റെ സുരക്ഷക്കുണ്ടായിരുന്നത്.
ഇവരെയെല്ലാം പിന്‍വലിക്കുകയും പകരം നാല് കോണ്സ്റ്റബിള്മാരെമാത്രം ചുമതലക്കായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇസെഡ്പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."