രൂപയുടെ മൂല്യമിടിയുന്നത് കള്ളപ്പണമുള്ളതുകൊണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴും കള്ളപ്പണം ഉണ്ടെന്നതിന് തെളിവാണ് രൂപയുടെ മൂല്യം ഇടിയുന്നതിലൂടെ വ്യക്തമാകുന്നതെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി. രൂപയുടെ മൂല്യം ഇടിയുന്നതില്‍ അമേരിക്കക്ക് ഒരു പങ്കുമില്ല.
ഡല്‍ഹി-കേന്ദ്ര സര്‍ക്കാരുകളുടെ ഭരണ നേട്ടം: തുറന്ന സംവാദത്തിന് അമിത് ഷായെ വെല്ലുവിളിച്ച് കെജ്്‌രിവാള്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പിക്കെതിരേ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഭരണത്തെക്കുറിച്ച് തുറന്ന സംവാദത്തിന് തയാറുണ്ടോയെന്ന വെല്ലുവിളിയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ രംഗത്ത്.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയാണ് കേന്ദ്ര ഭരണത്തെക്കുറിച്ചും ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചും സംവാദത്തിന് വെല്ലുവിളിച്ചത്. കളവ് മാത്രം പറയുകയെന്നതാണ് ഡല്‍ഹി സര്‍ക്കാരിന്റെ നിലപാടെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കെജ്‌രിവാള്‍ സംവാദത്തിന് വെല്ലുവിളിച്ചത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ എന്തെല്ലാമാണ് ചെയ്തതെന്ന് കെജ്്‌രിവാള്‍ ചോദിച്ചു. ജനവിരുദ്ധവും തെറ്റായ കരാറുകളുമാണ് മോദി സര്‍ക്കാരിന്റേതായുള്ളത്. ഇത്തരത്തിലുള്ള ഏതെങ്കിലുമൊരു കാര്യം തെളിയിക്കാന്‍ രാംലീല മൈതാനിയില്‍ പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
14ാം ധനകാര്യ കമ്മിഷന്റെ അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വികസനത്തിനായി എത്ര തുക ചെലവഴിച്ചെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹിയിലെ ജനങ്ങളെ അവഗണിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുന്നില്ലെന്നും ചോദിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് രാംലീല മൈതാനിയില്‍ നടന്ന പൊതുയോഗത്തില്‍ നാല് വര്‍ഷത്തിനിടെ 13.80 ലക്ഷം കോടി രൂപ എക്‌സ്പ്രസ് വേ, ആശുപത്രികള്‍, വ്യവസായ സംരംഭങ്ങള്‍ എന്നിവക്കായിനല്‍കിയെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
എന്നാല്‍ അധികാരങ്ങളില്‍ പലതും കൈവശം വച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയുടെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നു കെജ്്‌രിവാള്‍ ആരോപിച്ചു. വൈദ്യുതി, കുടിവെള്ള വിതരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗത്തു മാത്രമാണ് ഡല്‍ഹി സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നത്. അമിത് ഷാ പറഞ്ഞ കാര്യങ്ങളെ ജനങ്ങള്‍ പരിഹസിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."