വാട്ടര്‍പോളോയില്‍ സ്വര്‍ണം തിരിച്ചുപിടിച്ച് കേരള വനിതകള്‍
തിരുവനന്തപുരം: വനിതകളുടെ വാട്ടര്‍ പോളോയില്‍ സ്വര്‍ണം തിരിച്ചുപിടിച്ച് കേരളം. 6-4ന് ബംഗാളിനെ തോല്‍പ്പിച്ചാണ് ഭോപ്പാലില്‍ കൈവിട്ടു പോയ സ്വര്‍ണം കേരള വനിതകള്‍ തിരിച്ചു പിടിച്ചത്. ഒരു തോല്‍വി പോലുമറിയാതെ മുന്നേറിയ പുരുഷ ടീം ഗോള്‍ ശരാശരിയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്രീക്കുട്ടി (2), പൂജ (2), ആര്‍ച്ച (1), നിവ്യ ബാബു(1) എന്നിവര്‍ ഓളപ്പരപ്പില്‍ കേരളത്തിനായി ഗോള്‍ നേടി.
ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് വാട്ടര്‍പോളോയില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടി വന്നിരുന്ന കേരള വനിതാ ടീമിന് കഴിഞ്ഞ വര്‍ഷം വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 2016ല്‍ ഹൈദരാബാദിലാണ് വനിതാ ടീം അവസാനമായി സ്വര്‍ണം നേടിയത്.
ഒരു മാസം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് കൈവിട്ടു പോയ സ്വര്‍ണം തിരിച്ചു പിടിക്കാന്‍ ടീമിനെ പ്രാപ്തരാക്കിയത്. 12 വര്‍ഷം ദേശീയ ടീമിന്റെ പരിശീലകനായിരുന്ന വേണു ഗോപാല പിള്ളയും ശിഷ്യനും സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായ പി.എസ് വിനോദുമാണ് ടീമിനെ പരിശീലിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."