HOME
DETAILS

ശിക്കാര്‍ ഹിറ്റ്

  
backup
September 23 2018 | 21:09 PM

%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ ഒന്‍പത് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനല്‍ പ്രവേശനം ഭംഗിയാക്കി.
പാകിസ്താന്‍ ഉയര്‍ത്തിയ 237 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. സെഞ്ച്വറികളുമായി രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ശിഖര്‍ ധവാന്‍ 100 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതം 114 റണ്‍സെടുത്തപ്പോള്‍ രോഹിത് പുറത്താവാതെ 111 റണ്‍സ് നേടി. 119 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതമാണ് രോഹിത് സെഞ്ച്വറി നേടിയത്. ഇതോടെ രോഹിത് ശര്‍മ ഏകദിനത്തില്‍ ഏഴായിരം റണ്‍സ് തികച്ചു. ഇന്ത്യക്ക് വേണ്ടി റായുഡു 12 റണ്‍സ് നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറിയുമായി ഷുഐബ് മാലിക്കാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 90 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമടക്കം 78 റണ്‍സാണ് മാലിക്ക് നേടിയത്.
ഓപ്പണിങ് കൂട്ടുകെട്ടില്‍ മികച്ച റണ്‍സ് കണ്ടെത്തുന്ന പാകിസ്താനെ ഇന്ത്യ തുടക്കത്തിലെ പ്രതിസന്ധിയിലാക്കുകയായിരുന്നു. സ്‌കോര്‍ 24ല്‍ നില്‍ക്കെ ഇമാമുല്‍ ഹഖിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ചഹലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ ഫഖര്‍ സമാനെയും (31), ബാബര്‍ അസമിനേയും(9) പാകിസ്താന് നഷ്ടമായി.
ഒരുഘട്ടത്തില്‍ 57 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ പാകിസ്താനെ നാലാം വിക്കറ്റില്‍ ഷുഐബ് മാലിക്കും സര്‍ഫ്രാസ് അഹമ്മദും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 107 റണ്‍സെടുത്ത് ഈ കൂട്ടുകെട്ട് തകര്‍ത്ത് കുല്‍ദീപ് യാദവ് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി. 66 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ കുല്‍ദീപ് രോഹിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നീടെത്തിയ ആസിഫ് അലി (30) ഷുഐബ് മാലിക്കിന് പിന്തുണ നല്‍കിയെങ്കിലും 43ാം ഓവറില്‍ ബുംറ ഷുഐബിനെ ധോനിയുടെ കൈകളിലെത്തിച്ചു. ഷദാബ് ഖാന്‍ (10), മുഹമ്മദ് നവാസ് (15), ഹസന്‍ അലി (2) എന്നിവരും പാകിസ്താന് വേണ്ടി റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago