HOME
DETAILS
MAL
അതിര്‍ത്തിയില്‍ മതില് കെട്ടാന്‍ 250 കോടി ഡോളര്‍ ഉപയോഗിക്കുന്നത് തടഞ്ഞ് യു.എസ് കോടതി
backup
June 29 2019 | 18:06 PM
ന്യൂയോര്‍ക്ക്: കുടിയേറ്റം തടയുന്നതിന് അതിര്‍ത്തികളില്‍ കൂറ്റന്‍ മതിലുകള്‍ നിര്‍മിക്കുന്നതിന് 250 കോടി ഡോളര്‍ ചെലവഴിക്കുന്നതില്‍നിന്ന് പ്രസിഡന്റ് ട്രംപിനെ തടഞ്ഞ് യു.എസ് ഫെഡറല്‍ കോടതി.
കാലിഫോര്‍ണിയയിലും അരിസോണ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലും മതില് കെട്ടുന്നതിന് തുക ചെലവഴിക്കുന്നതാണ് ജഡ്ജി ഹെയ്വുഡ് എസ് ഗില്ലിയം തടഞ്ഞത്.
കാലിഫോര്‍ണിയയും ഫണ്ട് ചെലവഴിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് ആക്ടിവിസ്റ്റുകളുമാണ് കോടതിയെ സമീപിച്ചത്. മതില് പണിയുന്നത് പാരിസ്ഥിതിക ഭീഷണി സൃഷ്ടിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."