സ്പെഷല്‍ സബ് ജയിലില്‍ ലൈബ്രറി തുടങ്ങി
പാലക്കാട്:കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പാലക്കാട് കോട്ടയ്ക്കകത്തുള്ള സ്പെഷല്‍ സബ് ജയിലില്‍ തടവുകാര്‍ക്ക് വായനാ സൗകര്യമൊരുക്കുന്നതിനായി തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം എം.ബി. രാജേഷ് എം.പി. നിര്‍വ്വഹിച്ചു.ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനായി. 80,000 രൂപയുടെ പദ്ധതിയാണ് ഈ വര്‍ഷം ജയില്‍ ലൈബ്രറിയ്ക്കായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയിട്ടുള്ളത്. പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍, അലമാരകള്‍ തുടങ്ങിയവ സ്റ്റേറ്റ് എക്സി. അംഗം പി.കെ. സുധാകരന് സ്പെഷല്‍ സബ്ജയില്‍ സൂപ്രണ്ട് പി.വി. യോഹന്നാന് കൈമാറി.മുണ്ടൂര്‍ സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. രവീന്ദ്രന് , നോവലിസ്റ്റ് എം.ബി. മിനി, അസി. സൂപ്രണ്ടിങ്് ആര്‍ക്കിയോളജി എഞ്ചിനീയര്‍ കെ.പി. രാജന്, കുഞ്ചന്‍ സ്മാരക സെക്രട്ടറി എ.കെ. ചന്ദ്രന്‍കുട്ടി, ധന്യ പങ്കെടുത്തു . ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.കാസിം പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."