ലങ്കയ്ക്ക് ലീഡ്
കൊളംബോ: ആസ്‌ത്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മികച്ച ലീഡ്. 86 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ലങ്ക മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തിട്ടുണ്ട്. അവര്‍ക്കിപ്പോള്‍ 196 റണ്‍സിന്റെ ലീഡുണ്ട്. ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറു റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ശ്രീലങ്കയ്ക്ക് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. കൗശല്‍ സില്‍വ(7) ദിമുത് കരുണരത്‌ന(0) എന്നിവര്‍ പുറത്തായതോടെ മൂന്നിന് 45 എന്ന നിലയിലായി ലങ്ക. അധികം വൈകാതെ നായകന്‍ എഞ്ചലോ മാത്യൂസും(9) പുറത്തായതോടെ ലങ്ക പെട്ടെന്ന് തന്നെ പുറത്താവുമെന്ന് കരുതി.
എന്നാല്‍ കുശാല്‍ മെന്‍ഡിസ്(169*) പുറത്താകാതെ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ലങ്ക മത്സരത്തിലേക്ക് തിരിച്ചു വന്നു. ദിനേഷ് ചാണ്ഡിമല്‍(42) ധനഞ്ജയ ഡി സില്‍വ(36) എന്നിവരെ കൂട്ടുപിടിച്ചാണ് മെന്‍ഡിസ് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 243 പന്ത് നേരിട്ട മെന്‍ഡിസ് 20 ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചിട്ടുണ്ട്.
ദില്‍രുവാന്‍ പെരേര(5)യാണ് മെന്‍ഡിസിനൊപ്പം കളിയവസാനിക്കുമ്പോള്‍ ക്രീസില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."