പബ്ജി പുതിയ ഗെയിമിനായി വെബ്സൈറ്റ് വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേന്ദ്രസര്‍ക്കാര്‍ നിരോധനം നില നില്‍ക്കെ ഇന്ത്യയില്‍ തിരിച്ച് വരവിനെരുങ്ങുന്ന പബ്ജി മൊബൈല്‍, പുതിയ ഗെയിമിനായി വെബ്സൈറ്റ് വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കാത്തിരുന്ന ഗെയിം പ്രതീക്ഷിച്ചതിലും നേരത്തെ സംഭവിച്ചേക്കും എന്ന സൂചനയാണ് ഇതിലൂടെ പബ്ജി നല്‍കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, പബ്ജി ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പേള്‍ രണ്ട് ഡൗണ്‍ലോഡ് ഓപ്ഷനുകള്‍ കാണിക്കുന്നുണ്ട്. ഒന്ന് APK ഡൗണ്‍ലോഡ് ലിങ്കും, മറ്റേത് ഗൂഗിള്‍ പ്ലേസ്റ്റോറിലേക്കുള്ള ലിങ്കുമാണ്.എന്നാല്‍ ലിങ്കുകളെന്നും ഇപ്പേള്‍ പ്രവര്‍ത്തന ക്ഷമമല്ല.
ഇന്ത്യന്‍ പതിപ്പില്‍ ആറ് കോടി രൂപ സമ്മാനം ലഭിക്കുന്ന ടൂര്‍ണമെന്റ് ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ത്യന്‍ കളിക്കാരുടെ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും പബ്ജി കോര്‍പ്പറേഷന്റെ മുന്‍ഗണനയാണ്, സുരക്ഷയെ ശക്തിപ്പെടുത്തുന്നതിനും അവരുടെ ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനും വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വ്വറുകളില്‍ പതിവായി ഓഡിറ്റുകളും പരിശോധനകളും നടത്തും. ഉപഭേക്താക്കളുടെ വിവരങ്ങള്‍ക്ക് സ്വകാര്യത നല്‍കിയില്ലെന്നതടക്കം ആരോപണങ്ങള്‍ ഉന്നയിച്ചാണ് പബ്ജി ഇന്ത്യയില്‍ നിരോധിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജിയും മറ്റ് 117 ആപ്ലിക്കേഷനുകളും നിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."