പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തില്‍
പന്തീരാങ്കാവ്: പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ ആരംഭിക്കാനിരിക്കുന്ന കെട്ടിടത്തില്‍ മിനുക്ക് പണികള്‍ അവസാന ഘട്ടത്തില്‍. ദേശീയപാത 66 ന് സമീപം പറപ്പാറ കുന്നില്‍ ഈ മാസം 29 ന് ഔദ്യോഗിക ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കെട്ടിടത്തിലെ ജോലികളാണ് പുരോഗമിക്കുന്നത്.
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രത്യേക അനുമതിയോടെ പൊലിസ് സ്റ്റേഷന് അനുവദിച്ച കെട്ടിടത്തില്‍ ലോക്കപ്പ് മുറിയും എസ്.ഐ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഓഫിസ് സൗകര്യവും തയാറായിക്കഴിഞ്ഞു. ഇലക്ട്രിക്കല്‍, പ്ലംബിങ് പ്രവര്‍ത്തികളാണ് ഇപ്പോള്‍ പുരോഗമിച്ചു വരുന്നത്. പി.ടി.എ റഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവര്‍ത്തി നടത്തി വരുന്നത്.
സ്വതന്ത്ര ചാര്‍ജ്ജുള്ള സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഇവിടെ എസ്.ഐ ഉള്‍പ്പെടെ 38 ഓളം ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം നേരത്തെ തന്നെ ഇറങ്ങിയിട്ടുണ്ട്. ഇവിടേക്കുള്ള കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ ലഭ്യമായ സ്രോതസുകള്‍ ഉപയോഗപ്പെടുത്തി പൊലിസ് സ്റ്റേഷനില്‍ ജലലഭ്യത ഉറപ്പു വരുത്തുമെന്ന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി പറഞ്ഞു. 1980ല്‍ പന്തീരാങ്കാവില്‍ പൊലിസ് സ്റ്റേഷന്‍ അനുവദിച്ചതായി അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമാകാതെ നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ചില പരാമര്‍ശങ്ങളില്‍ ഒതുങ്ങി കാലം കഴിഞ്ഞ് പോവുകയായിരുന്നു. ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കുന്നത്തു പാലം മുതല്‍ ഒടുമ്പ്ര വരെ തെക്കുഭാഗത്തുള്ള ആറ് വാര്‍ഡുകള്‍ നിലവിലുള്ള നല്ലളം പൊലിസ് സ്റ്റേഷന്‍ ഏരിയയില്‍ ഉള്‍പ്പെടുന്നു.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ശേഷിക്കുന്ന 17വാര്‍ഡുകളും പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഉള്‍ക്കൊള്ളുന്നതാണ് പന്തീരാങ്കാവ് പൊലിസ് സ്റ്റേഷന്‍ പരിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."