രാഷ്ട്രീയ നയതന്ത്രജ്ഞതയില്‍ ഇ. അഹമ്മദിന് പകരക്കാരനില്ല: സി.എ.എം.എ. കരീം
കൈപ്പുറം: രാഷ്ട്രീയ നയതന്ത്രജ്ഞതയില്‍ ഇ. അഹമ്മദ് സാഹിബിന് പകരക്കാരനില്ലെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സി.എ.എം.എ. കരീം. ഇന്ത്യ അംഗീകരിച്ച കാര്യമാണിത്. രാജ്യം ആര് ഭരിച്ചാലും രാജ്യാന്തരതലത്തില്‍ ഇ. അഹമ്മദ് ഇന്ത്യയുടെ പ്രതിനിധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് തിരുവേഗപ്പുറ പഞ്ചായത്ത്കമ്മിറ്റി കൈപ്പുറം കെ.എം.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി. ബാവനു ഹാജി അധ്യക്ഷനായി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എ. സമദ്, അഡ്വ. കെസി. സല്മാന്, എം.ടി. മുഹമ്മദലി, വി. ഹുസൈന്‍കുട്ടി, ടി. കുഞ്ഞാപ്പ ഹാജി, കെ.കെ.എ. അസീസ്, അലി കുന്നുമ്മല്‍, കെ.കെ.എം. ഷരീഫ് കെ.എ. ഹമീദ്, എ.കെ. മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.ടി.എം. മാനു, ടി. ഹൈദ്രു മാസ്റ്റര്‍, വി.ടി. ശിഹാബ്, പി. ബാലഗോപാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."