വൈദ്യുതി നിയന്ത്രണം: തീരുമാനം ഒരാഴ്ചത്തേക്ക് നീട്ടി
തൊടുപുഴ: രൂക്ഷമായ ഊര്‍ജ പ്രതിസന്ധി മുന്‍നിര്‍ത്തി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം കെ.എസ്.ഇ.ബി ഒരാഴ്ചത്തേക്ക് നീട്ടി.
രണ്ടുദിവസത്തിനകം മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ചാണ് തീരുമാനം നീട്ടിയത്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗത്തില്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പ്രതിസന്ധിയുടെ തീവ്രത ചെയര്മാന് എന്‍.എസ് പിള്ള അവതരിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ ലോഡ് ഷെഡിങ്, പവര്‍ കട്ട് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ പിടിച്ചുനില്ക്കാന് കഴിയില്ല.
നിയമസഭ നടക്കുന്നതിനാല്‍ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് പരിമിതിയുണ്ട്. രണ്ടുദിവസത്തിനകം മഴ ശക്തി പ്രാപിച്ച് നീരൊഴുക്ക് വര്‍ധിക്കുമെന്നാണ് കെ.എസ്.ഇ.ബി യുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."