പാനപാത്രം
റോഡരികിലെ മരച്ചുവട്ടില്‍ വീണുകിടന്ന പാന
പാത്രത്തിനു ചുറ്റും അവര്‍ ഇരുന്നു.
''സുഹൃത്തെ ഈ പാന പാത്രം സൂചിപ്പിക്കുന്നത് എന്താണ്?''.
''വിശപ്പ് ''.
''വിശപ്പോ? അല്ല. വിശപ്പിന് പരിഹാരമുണ്ട് സുഹൃത്തെ. കടലോളം പരന്ന ഭൂമി കിളച്ചാല്‍ മറിയുന്ന മണ്ണ് ''.
രണ്ടാമന്‍ പറഞ്ഞു: ''ആകാശം''.
''ആകാശത്തിന് നിറമുണ്ട്. വെള്ള, നീല, ചുവപ്പ്, മഞ്ഞ... ആകാശത്തിന് രൂപമുണ്ട്... ഭംഗിയുണ്ട്...''
ആളുകള്‍ അവരെ വലയംചെയ്തു.
''സുഹൃത്തെ ഈ പാന
പാത്രം ആര്‍ക്കുള്ളതാണ് ?''.
''എനിക്ക് ''.
''എനിക്ക് ''.
''തര്‍ക്കം വേണ്ട, നിങ്ങള്‍ക്കാര്‍ക്കുമല്ല. ഈ പാന
പാത്രം കാലിയാണല്ലോ''.
''സുഹൃത്തെ ആരാണിത് നിറക്കുക?''.
നീണ്ടുനിന്ന മൗനം. ആള്‍ക്കൂട്ടം കുറച്ചുകൂടി അടുത്തു. സുഹൃത്തെ കൈയിലുള്ളവന്‍ നിറക്കും. നിറച്ചവന്‍ തന്നെ കുടിക്കട്ടെ''.
ചോദ്യകര്‍ത്താവ് വീണ്ടും ചോദിച്ചു.
''ഇനി പറയൂ, എന്താണ് ഈ പാനപാത്രം സൂചിപ്പിക്കുന്നത്?''.
വീണ്ടും മൗനം.
''സുഹൃത്തെ ഇത് ജീവിതമല്ലാതെ മറ്റെന്താണ് ''.
എല്ലാ കണ്ണുകളിലും വിസ്മയം പൂത്തിരികത്തി. കണ്ണുകൊണ്ടവര്‍ ചോദിച്ചു.
'എങ്ങനെ?'
''കാലിയായ പാനപാത്രം നിറക്കേണ്ടത് ആരാണ്?''.
''ആവശ്യമുള്ളവന്‍. നമ്മുടെ മുന്‍പിലുള്ളതും വെറും ജീവിതമാണ്. ഈ പാനപാത്രം പോലെ. അത് നിറക്കേണ്ടത് നമ്മളാണ്. അതിന് ആകാശത്തെ
പോലെ രൂപവും ഭാവവും നല്‍കേണ്ടത് നമ്മളാണ്. പച്ചയും മഞ്ഞയും നിറങ്ങള്‍ നല്‍കേണ്ടത് നമ്മളാണ്. ഇരവ് കിട്ടിയ ഈ ജീവിതം നിറക്കേണ്ടതും കുടിക്കേണ്ടതും അനുഭവിക്കേണ്ടതും നമ്മളാണ്. നമ്മളെന്ന അവനവന്‍''.
''സുഹൃത്തെ നിറച്ചിട്ടില്ലാത്ത ഈ പാ നപാത്രമാണ് ഓരോ ജീവിതവും...''.
ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി
ആ പാനപാത്രവും പേറി അയാള്‍ നടന്നു, ജീവിതത്തിന്റെ അനന്തതലങ്ങളെത്തേടി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."